22.8 C
Iritty, IN
October 27, 2024
  • Home
  • Uncategorized
  • അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
Uncategorized

അമ്പായത്തോട് യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

കുട്ടികൾക്ക് അന്യമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വളർത്തിയെടുക്കുക, സ്കൂൾ ഉച്ച ഭക്ഷണ പരിപാടിയിൽ വിഷരഹിത ജൈവ പച്ചക്കറികൾ ഉൾപ്പെടുത്തുക, ജൈവ കൃഷിരീതികൾ പഠിക്കുവാൻ അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അമ്പായത്തോട് യു.പി. സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെയും ഇക്കോ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായത്.

കൊട്ടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ അൻസ അഗസ്റ്റിൻ തൈ നട്ട് പച്ചക്കറി കൃഷിഉദ്ഘാടനം ചെയ്തു.
ജൈവകൃഷിയുടെ ആവശ്യകതയെ കുറിച്ചും പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും കൃഷി ഓഫീസർ കുട്ടികളോട് സംസാരിച്ചു. വീട്ടിൽ പച്ചക്കറി തോട്ടം ഒരുക്കുവാനും ആഹ്വാനം ചെയ്തു.
ചടങ്ങിൽ ഹെഡ്മിസ്ട്രെസ് സിനി ജോസഫ് സ്വാഗതവുംപി ടി എ പ്രസിഡൻ്റ് ജോമി ഇടശ്ശേരി ക്കുന്നേൽ നന്ദിയും പറഞ്ഞു. മദർപിടിഎ പ്രസിഡൻ്റ് ലിസി നെടുംകോട്ടയിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Related posts

രണ്ട് മക്കളെയും കൊണ്ട് കണ്ണപുരത്ത് നിന്നും കാണാതായ യുവതിയെ കാപ്പാ പ്രതിക്കൊപ്പം ലോഡ്ജിൽ താമസിക്കുന്നതായി കണ്ടെത്തി

Aswathi Kottiyoor

തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു

Aswathi Kottiyoor

പിടിച്ചത് 35,829,924 ലിറ്റര്‍ മദ്യം, 2,068 കോടിയുടെ ലഹരിവസ്‌തുക്കള്‍; ഇലക്ഷന്‍ കമ്മീഷന്‍ വേട്ട തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox