32.5 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • സ്വർണം വാങ്ങാൻ കുറച്ച് വിയർക്കും, വില സർവ്വകാല റെക്കോർഡിൽ, കണ്ണുതള്ളി ഉപഭോക്താക്കൾ
Uncategorized

സ്വർണം വാങ്ങാൻ കുറച്ച് വിയർക്കും, വില സർവ്വകാല റെക്കോർഡിൽ, കണ്ണുതള്ളി ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡ് വിലയിൽ. രണ്ടു ദിവസങ്ങൾക്കു മുമ്പ് വിലയിൽ ചെറിയ ഒരു കുറവ് രേഖപ്പെടുത്തിയെങ്കിലും, സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. ഇന്ന് പവൻ 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2746 ഡോളറിലും,ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. മുന്നേറ്റം തുടരുകയാണെങ്കിൽ അടുത്ത ആഴ്ച 2800 ഡോളറിലേക്ക് എത്തിയേക്കും. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആളുകൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 82ലക്ഷം രൂപ കടന്നു.

ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയ്ക്ക് അടുത്തു നൽകണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7360 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6060 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയായി.

Related posts

സമ്മാനമായി ബാഗും സ്യൂട്ട് കേസും കൊടുത്തതിൽ അഴിമതി, ഭൂനികുതിക്ക് കൈക്കൂലി; 3 കേസ്, 4 പേർക്ക് തടവ് ശിക്ഷ.

Aswathi Kottiyoor

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം; പൂർണ്ണ വിജയമെന്ന് ഐഎസ്ആർഒ

Aswathi Kottiyoor

‘ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോള്‍ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ’; നോവായി കൂട്ടമരണം

Aswathi Kottiyoor
WordPress Image Lightbox