27.5 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയിലേക്ക് ഒരു മാസത്തെ ഉച്ചഭക്ഷണം നൽകി ഇരിട്ടി ലാൽ ലക്ഷ്മി ലോട്ടറി സ്റ്റാൾ ഉടമ മണികണ്ഠൻ
Uncategorized

അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയിലേക്ക് ഒരു മാസത്തെ ഉച്ചഭക്ഷണം നൽകി ഇരിട്ടി ലാൽ ലക്ഷ്മി ലോട്ടറി സ്റ്റാൾ ഉടമ മണികണ്ഠൻ

ഇരിട്ടി:വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുന്ന ഇരിട്ടി പൊലിസും ജെസിഐയും ചേർന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയിലേക്ക് ഒരു മാസത്തെ ഉച്ചഭക്ഷണം നൽകി ഇരിട്ടി ലാൽ ലക്ഷ്മി ലോട്ടറി സ്റ്റാൾ ഉടമ മണികണ്ഠൻ.ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി ഇദ്ദേഹത്തിൻ്റെ ചെറുമകൾ നിവേദിതയുടെ ചോറൂണ്
ചടങ്ങിൻ്റെ ഭാഗമായാണ് അന്നം അഭിമാനം പദ്ധതിയിലേക്ക് ഒരു മാസത്തെ ഉച്ചഭക്ഷണം കൈമാറുന്നത്.

ഇരിട്ടി പൊലിസ് സ്റ്റേഷനു മുന്നിലൊ രുക്കിയ ഭക്ഷണ ശേഖരണ -വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ മണികണ്ഠനിൽ നിന്ന്
ഇരിട്ടി എ.എസ് .പി യോഗേഷ് മന്ദയ്യ, സബ് ഇൻസ്പെക്ടർ ഇ.കെ.രാജേഷ്, അന്നം അഭിമാനം കമ്മിറ്റി യംഗങ്ങളായ എൻ.കെ.സജിൻ, ഒ.വിജേഷ്, ഡോ.ജി.ശിവരാമകൃഷ്ണൻ, റെജി തോമസ്, സന്തോഷ് കോയിറ്റി, അയൂബ് പൊയിലൻ, ജോസഫ് വർഗ്ഗീസ് എന്നിവർ ചേർന്ന് ഉച്ചഭക്ഷണം ഏറ്റുവാങ്ങി.

Related posts

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ

Aswathi Kottiyoor

ഡോ. അരുൺ സക്കറിയ എത്തിയിട്ടും രക്ഷ, കുന്നുകളിൽ തമ്പടിച്ച് ആന; മിഷന്‍ ബേലൂര്‍ മഖ്‌ന 6-ാം ദിവസവും നിരാശയിൽ

Aswathi Kottiyoor

കണ്ണൂരില്‍ നഗര മധ്യത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച

Aswathi Kottiyoor
WordPress Image Lightbox