27.5 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • വീട്ടുമുറ്റത്ത് സിമന്റ് കട്ടകൾ ഇറക്കുന്നത് തടഞ്ഞ് സിഐടിയു; ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും ചേർ‌ന്ന്
Uncategorized

വീട്ടുമുറ്റത്ത് സിമന്റ് കട്ടകൾ ഇറക്കുന്നത് തടഞ്ഞ് സിഐടിയു; ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും ചേർ‌ന്ന്


തൃശൂ‍‍ർ: വീട്ടുമുറ്റത്ത് സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയുവിന്റെ ചുമട്ടുതൊഴിലാളികൾ. അണിചേരിക്കടുത്ത് പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നത് സിഐടിയു തൊഴിലാളികൾ തടയുകയായിരുന്നു.

‘സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കണ്ട, വീട്ടുകാർക്ക് വേണമെങ്കിൽ ഇറക്കാം’ എന്നായിരുന്നു സിഐടിയു തൊഴിലാളികളുടെ നിലപാട്. ഇതേ തുടർന്ന് വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്നാണ് സിമന്റ് കട്ടകൾ ഇറക്കിവെച്ചത്. കട്ട ഇറക്കി തീരുവോളം സിഐടിയു തൊഴിലാളികൾ മതിലിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു.

വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കട്ടകൾ എത്തിച്ചതെന്നും സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയെന്നും വിശ്വനാഥൻ പറഞ്ഞു. തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകാനൊരുങ്ങുകയാണ് വിശ്വനാഥൻ. ദീർഘകാലമായി വിദേശത്തായിരുന്ന വിശ്വനാഥൻ റിട്ടയ‍‍ർമെന്റിന് ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്.

Related posts

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു, ആക്രമിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം

Aswathi Kottiyoor

തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം!!! ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു

Aswathi Kottiyoor

ആളെകൊല്ലി കടുവയെ കണ്ടെത്താനായില്ല, കൂടുതല്‍ കെണിയൊരുക്കാന്‍ വനംവകുപ്പ്, തെരച്ചില്‍ ഇന്നും തുടരും

Aswathi Kottiyoor
WordPress Image Lightbox