27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • കാറിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി വരുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി
Uncategorized

കാറിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി വരുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് നിന്നും 7.98 കിലോഗ്രാം കഞ്ചാവ് പിടികൂടി. കട്ടപ്പന സ്വദേശി ഹാരിഷ് റഹ്‌മാൻ എന്നയാളിൽ നിന്ന് എക്സൈസ് സംഘം വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പി.ജി.രാജേഷും പാർട്ടിയും ചേർന്ന് ഇയാളെ പിടികൂടിയത്.

റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെകടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അരുൺ സി ദാസ്, ബിനോദ് കെ ആർ, ബൈജുമോൻ കെ.സി, നൗഷാദ് എം, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ മോഹൻ, നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ.വി, സുനിൽ കുമാർ കെ, ശ്യാം ശശിധരൻ, പ്രശോബ്‍ കെ.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കെ.കെ എന്നിവരും പങ്കെടുത്തു.

Related posts

ആദ്യ ജയപ്രഖ്യാപനം, കേരളത്തില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട്; തൃശൂര് എടുത്ത് സുരേഷ് ഗോപി, ഭൂരിപക്ഷം മുക്കാൽ ലക്ഷം

Aswathi Kottiyoor

സ്വയം വിരമിക്കുകയാണെന്ന് മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസ്

Aswathi Kottiyoor

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി

Aswathi Kottiyoor
WordPress Image Lightbox