20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇൻഡി​ഗോ; പ്രതിദിനം സർവീസ് നടത്തുന്നത് ഏകദേശം 80 വിമാനങ്ങൾ
Uncategorized

കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് ഇൻഡി​ഗോ; പ്രതിദിനം സർവീസ് നടത്തുന്നത് ഏകദേശം 80 വിമാനങ്ങൾ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) 2024 ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്റ്റിവിറ്റിയുമായി ഇൻഡിഗോ. പുതുക്കിയ സമയക്രമ പ്രകാരം പ്രതിദിനം ഏകദേശം 80 ഇൻഡിഗോ വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്.

സിയാലിന്റെ 2024 ശൈത്യകാല സമയക്രമത്തിൽ ഇൻഡിഗോ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ, 41 പ്രതിവാര സർവീസുകളാണ് നടത്തുക. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈറ്റ് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളുമായാണ് പ്രധാന കണക്റ്റിവിറ്റി.

കൂടാതെ, ഡൽഹി, റായ്പൂർ, മുംബൈ, പൂനെ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡീഗഡ്, കൊൽക്കത്ത, ബം​ഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, അഗത്തി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എന്നീ പ്രധാന നഗരങ്ങളിലേക്കും ദിവസേന സർവീസുകൾ നടത്തി വരുന്നു. 220 പ്രതിവാര സർവീസുകളാണ് ആഭ്യന്തര സെക്ടറിൽ ഇൻഡിഗോ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ക്രമീകരിച്ചിട്ടുള്ളത്.

അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് ശൈത്യകാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചിരുന്നു. 2024 ഒക്ടോബർ 27 മുതൽ മാർച്ച് 29 വരെയാണ് പ്രാബല്യം. ഇപ്പോൾ നിലവിലുള്ള വേനൽക്കാല പട്ടികയിൽ ആകെ 1480 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1576 പ്രതിവാര സർവീസുകളാവും. രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ ഏഴും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്.

രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്- 67 പ്രതിവാര സർവീസുകൾ. ദുബായിലേക്ക് 46 സർവീസുകളും ദോഹയിലേക്ക് 31 സർവീസുകളുമാണ് കൊച്ചിയിൽ നിന്നുള്ളത്. പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രകാരം യു.എ.ഇയിലേക്കുള്ള മൊത്തം പ്രതിവാര സർവീസുകളുടെ എണ്ണം 134 ആയിരിക്കും. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 51 ഓപ്പറേഷനുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് പട്ടികയിൽ ഒന്നാമത്. എത്തിഹാദ് – 28, എയർ അറേബ്യ അബുദാബി – 28, എയർ ഏഷ്യ – 18, എയർ ഇന്ത്യ – 17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് – 14, എന്നിവരാണ് മറ്റ് പ്രമുഖ എയർലൈനുകൾ .തായ് എയർവേയ്‌സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള ത്രിവാര പ്രീമിയം സർവീസുകൾ ആഴ്ചയിൽ 5 ദിവസമായി കൂട്ടി. ഇതോടെ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് പ്രതിവാരം 15 സർവീസുകൾ ഉണ്ടാകും. തായ് എയർ ഏഷ്യ, തായ് ലയൺ എയർ എന്നീ സർവീസുകൾ ഉൾപ്പെടെയാണിത്. കൂടാതെ, വിയറ്റ്‌ജെറ്റ് വിയറ്റ്‌നാമിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങും.

Related posts

സാധാരണക്കാന്റെ നീട്ടി കുറുക്കിയ ഭാഷ, പ്രസംഗങ്ങൾ ചെന്നുതൊട്ടത് ജനഹൃദയങ്ങളിൽ…പ്രായം തളർത്താത്ത പോരാളിയാണ് വി.എസ്

Aswathi Kottiyoor

നവജാത ശിശുവിന് വാക്സീന്‍ മാറി നല്‍കിയതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി

Aswathi Kottiyoor

കോവിഡ് കേസുകളിൽ വർധന; ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം: ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox