21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • പേര്യാ ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ ബെയ്ലി പാലം നിർമിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ
Uncategorized

പേര്യാ ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ ബെയ്ലി പാലം നിർമിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ

പേര്യ (വയനാട്): കണ്ണൂർ – വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പേര്യാ തലശ്ശേരി ബാവലി റോഡിലെ ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ ബെയ്ലി പാലം നിർമിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ. വയനാട്ടിലെയും തവിഞ്ഞാൽ പഞ്ചായത്തിലെയും ജനപ്രതിനിധികൾക്കൊപ്പം പേര്യ വഴി ചന്ദനത്തോട് മേഖലയിലെത്തി കാര്യങ്ങൾ നേരിൽ കണ്ട ശേഷമാണ് അടിയന്തിരമായി ഗതാഗതം പുനസ്ഥാപിക്കുന്നതിന് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ഭൂപ്രകൃതിയിൽ വന്ന മാറ്റങ്ങൾ പരിഗണിച്ചാൽ റോഡിൻ്റെ പുനർനിർമാണത്തേക്കാൾ പ്രശ്ന പ്രദേശത്ത് പാലം നിർമിക്കാനുള്ള സാധ്യത പരിശോധിക്കണം. റോഡ് വിഷയം നിയമസഭാ സമ്മേളനത്തിൽ രണ്ട് തവണ ഉന്നയിച്ചെങ്കിലും ഗൗരവതരമായ ഒരു നിലപാട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയിൽ നിന്ന് ഉണ്ടായില്ല. അടിയന്തര പ്രാധാന്യത്തോടെ പുനർ നിർമിക്കേണ്ട സുപ്രധാന റോഡാണ് എന്ന് പല തവണ പലർ മന്ത്രിയുടെയും സർക്കാരിൻ്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ സ്വീകരിക്കാൻ സർക്കാരും മന്ത്രിയും തയാറായിട്ടില്ല. പല തവണ ഈ പ്രദേശത്ത് സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കുകയും ജനങ്ങളുടെ ആവശ്യം ഉദ്യോഗസ്ഥരെയും സർക്കാരിനെയും ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രി ഒ.ആർ.കേളുവും വൈകിയാണെങ്കിലും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടതാണ്. അടിയന്തിരമായി ഗതാഗതം പുനസ്ഥാപിക്കുന്നതിന് നല്ലത് ബെയ്ലി പാലം ഉപകരിക്കും. സംസ്ഥാനത്ത് രണ്ടിടത്ത് അത്തരം പാലം നിലവിലുണ്ട്. അതു കൊണ്ട് ആ സാധ്യത അടിയന്തിരമായി പരിഗണിക്കണം എന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയും വയനാട്ടിലെ വിവിധ ജനപ്രതിനിധികളും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.

Related posts

കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്റർ; പൊലീസിന് വിവരം, അന്വേഷണം തുടങ്ങി

Aswathi Kottiyoor

അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാന

Aswathi Kottiyoor

‘അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍’: വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Aswathi Kottiyoor
WordPress Image Lightbox