27 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • തിരക്കേറിയ തെരുവിൽ ബൈക്കിലെത്തി തട്ടിക്കൊണ്ട് പോകൽ, എല്ലാം ഇൻസ്റ്റ റീൽസിനായി; മൂന്ന് യുവാക്കൾ അറസ്റ്റിൽ
Uncategorized

തിരക്കേറിയ തെരുവിൽ ബൈക്കിലെത്തി തട്ടിക്കൊണ്ട് പോകൽ, എല്ലാം ഇൻസ്റ്റ റീൽസിനായി; മൂന്ന് യുവാക്കൾ അറസ്റ്റിൽ


ലക്നൗ: ഇൻസ്റ്റ​ഗ്രാം റീൽസിനായി നടുറോഡിൽ തട്ടിക്കൊണ്ടുപോകൽ നടത്തുന്ന വീഡിയോ ചിത്രീകരിച്ച് മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയിൽ വാഹനം നിർത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളുടെ മയക്കി മുഖം മൂടിയ ശേഷം ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും നാട്ടുകാർ ബൈക്ക് തടഞ്ഞതോടെ കാര്യങ്ങൾ വഷളായി. നാട്ടുകാർ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇൻസ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കൾ വിശദീകരിച്ചു. അധികം വൈകാതെ വീഡിയോ എഡിറ്റ് ചെയ്ത് യുവാക്കൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. എന്നാൽ, വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

Related posts

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

Aswathi Kottiyoor
WordPress Image Lightbox