22.8 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 41കാരൻ പോലീസിന്റെ പിടിയിൽ
Uncategorized

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 41കാരൻ പോലീസിന്റെ പിടിയിൽ

പൂച്ചാക്കൽ: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. തേവർവട്ടം ആഞ്ഞിലിക്കാട്ട് സുജിത്തിനെ(41)യാണ് പൂച്ചാക്കൽ സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഇരുപതിനാണ് സംഭവം.

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം നടത്തിയത്. ഈ വീട്ടിൽ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് പരിചയമുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ സെന്നി, സി പി ഒമാരായ ലിജോ, വിനോയി എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Related posts

‘2 മാസമായി രാവിലെ 5ന് ഇറങ്ങുന്നതാ, അശോകൻ വിശ്രമിക്കട്ടെ’, നിശബ്ദപ്രചാരണ ദിനം യാത്ര KSRTC-യിലാക്കി രവീന്ദ്രനാഥ്

Aswathi Kottiyoor

മൂന്നാറിൽ 2000 കോടിയുടെ അനധികൃത ഭൂമി ഇടപാട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി; കളക്ടര്‍ക്കെതിരെ നടപടി മാറ്റിവച്ചു

Aswathi Kottiyoor

“സ്നേഹാരാമം” നിർമാണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox