ഇതിനായുള്ള സാംപിൾ മെനുവും ഉത്തരവിനൊപ്പം നൽകിയിട്ടുണ്ട്
തിങ്കൾ: ചോറ്, അവിയൽ, പരിപ്പുകറി
ചൊവ്വ: ചോറ്, തോരൻ, എരിശ്ശേര
ബുധൻ: ചോറ്, തോരൻ (ഇലക്കറി), സാമ്പാർ
വ്യാഴം: ചോറ്, തോരൻ, സോയാ കറി/കടലക്കറി/ പുളിശ്ശേരി
വെള്ളി: ചോറ്, തോരൻ, ചീര പരിപ്പുകറി
വിഭവങ്ങൾ തയ്യാറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, പർപ്പിൾ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്പ്, ചീര വർഗ്ഗം, പടവലം, മത്തൻ വിഭവങ്ങൾ, പപ്പായ, കത്തിരിക്ക, തക്കാളി, റാഡിഷ് അടക്കമുള്ള പച്ചക്കറികളും ഉപയോഗിക്കാമെന്നാണ് ഉത്തരവ് വിശദമാക്കുന്നത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താൽപര്യം കണക്കിലെടുത്തും മത്സ്യം/ മാംസം എന്നിവ മെനുവിൽ ഉൾപ്പെടുത്താം. എന്നാൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വേണം ഇവ പാചകം ചെയ്ത് നൽകാൻ എന്നും ഉത്തരവ് വിശദമാക്കുന്നു. മെറ്റീരിയൽ കോസ്റ്റ് പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പുതുക്കി നിശ്ചയിച്ചതായും ഉത്തരവ് വിശദമാക്കുന്നു. യഥാക്രമം 6 രൂപ, 8.17 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളേയും 500ൽ കൂടുതൽ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ 2 തൊഴിലാളികളേയും നിയമിക്കാവുന്നതാണ്.