27.1 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു; കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകകേസിൽ പ്രതികളെ വെറുതെ വിട്ടു
Uncategorized

തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു; കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകകേസിൽ പ്രതികളെ വെറുതെ വിട്ടു


കൊച്ചി: കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകക്കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം.

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോമം മണപ്പിച്ചു ബോധം കെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു എന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു.

Related posts

മകളോടൊപ്പം നീന്തുന്നതിനിടെ സ്രാവ് കടിച്ചു കീറി, 26കാരിക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടപ്പെടുത്തി മകളെ രക്ഷിച്ചു

Aswathi Kottiyoor

കിളിമാനൂരിൽ മദ്യപിച്ചെത്തി അച്ഛനെ തോർത്ത് മുറുക്കി കൊന്നു; മകൻ പിടിയിൽ.*

Aswathi Kottiyoor

വീട് ജപ്തി ചെയ്യാൻ ബാങ്ക്; പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox