26.4 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു
Uncategorized

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു


കേളകം: മാലിന്യമുക്ത നവ കേരളത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പേരാവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാറി. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എം പി സജീവൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ, മദര്‍ പ്രസിഡന്റ് അമ്പിളി സജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും എൻഎസ്എസ് കോഡിനേറ്റർ ഷാജി എ സി നന്ദിയും പറഞ്ഞു.

Related posts

രാത്രി മുഴുവൻ പീഡനം; കുടിക്കാൻ പച്ചവെള്ളം പോലും തന്നില്ല: മണിപ്പുരിൽ ബലാത്സംഗത്തിന് ഇരയായ യുവതി

Aswathi Kottiyoor

നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്, പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

Aswathi Kottiyoor

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമസാന്‍ വ്രതാരംഭം നാളെ മുതല്‍

Aswathi Kottiyoor
WordPress Image Lightbox