27.1 C
Iritty, IN
October 24, 2024
  • Home
  • Uncategorized
  • റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Uncategorized

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: പ്രമേഹം മൂർച്ഛിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ മുണ്ടേരി ഏച്ചൂർ മാവിലാച്ചാൽ വാരത്താൻ കണ്ടി സ്വദേശി അനൂബ് കുമാറിന്റെ (52) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി നാസ് എയർവേയ്സിൽ റിയാദിൽനിന്ന് കൊണ്ടുപോയ മൃതദേഹം ബുധനാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

സൗദി തലസ്ഥാനമായ റിയാദിൽ ജോലി ചെയ്തിരുന്ന അനൂബ് കുമാർ ഒരു മാസവും 10 ദിവസവുമാണ് റിയാദിലെ ശുമൈസി ആശുപത്രിയിൽ കിടന്നത്. അവിടെ വെച്ചു തന്നെ മരണം സംഭവിക്കുകയും ചെയ്തു. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സൃഹൃത്ത് രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കുമാരനാണ് അനൂബിന്റെ പിതാവ്. മാതാവ് – ജാനകി, ഭാര്യ – ദിവ്യ, മക്കൾ – ആയുഷ്, അപർണ.

Related posts

സില്‍വര്‍ലൈന്‍: പുനര്‍വിചിന്തനം വേണം, വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്ന് പരിഷത്ത്

Aswathi Kottiyoor

തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ -യുവാവ് അറസ്റ്റിൽ

കുവൈത്തിലെ ഖൈറാനിൽ ചെറുവഞ്ചി മുങ്ങി അപകടം;

Aswathi Kottiyoor
WordPress Image Lightbox