പേരാവൂർ: സൈനിക, അർധസൈനിക, വിമുക്ത ഭടന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് എക്സ് സർവീസ് മെൻ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി. വിമുക്ത ഭടന്മാരോടുള്ള കേന്ദ്ര,സംസ്ഥാന സർക്കാരിൻ്റെ അവഗണക്കെതിരെയാണ് റാലി സംഘടിപ്പിച്ചത്. കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, അഗസ്റ്റിൻ വടക്കയിൽ, പുരുഷോത്തമൻ, വി റിജു, പി പി മുസ്തഫ, കെ എം ഗിരീഷ്, മജീദ് അരിപ്പയിൽ, അനീഷ്, വി ഡി ജോസ്, രമേശൻ, ജാഥാ ലീഡർമാരായ രഘുനാഥ് മാണിക്കോത്ത്, എ കുഞ്ഞിരാമൻ നമ്പ്യാർ, ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
- Home
- Uncategorized
- കേരള സ്റ്റേറ്റ് എക്സ് സർവീസ് മെൻ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി