21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ആര്യ രാജേന്ദ്രനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം; യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും
Uncategorized

ആര്യ രാജേന്ദ്രനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം; യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

മേയർക്കെതിരെ താൻ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്‍റെ വാദം. എന്നാൽ തനിക്കെതിരെ മേയർ കൊടുത്ത പരാതിയിൽ പൊലീസ് അതിവേഗം നടപടികൾ സ്വീകരിക്കുന്നു എന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.

Related posts

സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

Aswathi Kottiyoor

മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ 17കാരനെയും അമ്മയെയും ഒരുമിച്ച് ചോദ്യം ചെയ്യും

Aswathi Kottiyoor

ബ്രഹ്മപുരം ബയോമൈനിങ്: ‘സോണ്ട’യുടെ കരാർ റദ്ദാക്കും; റീടെൻഡർ വിളിക്കും.

Aswathi Kottiyoor
WordPress Image Lightbox