30.8 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും
Uncategorized

യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും

ഇനി യൂട്യൂബിലും സ്ലീപ്പർ ടൈമർ ഫീച്ചർ ലഭ്യമാകും. യൂട്യൂബിൽ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈകാതെ ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും സൂചനയുണ്ട്. നിലവിൽ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. പുതിയ അപ്ഡേഷനോടെ ഇത് 0.05 ആക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം സ്പീഡ് 2x ആണ് നിലവിലുള്ളത്. ഇത് ഇനിയും വർധിപ്പിക്കുമെന്ന സൂചനകളുമുണ്ട്.

മുൻപ് പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമാണ് സ്ലീപ് ടൈമറുണ്ടായിരുന്നത്. ഇനി ഈ ഫീച്ചറെല്ലാം ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകുന്നതാണ് പുതിയ ഫീച്ചർ.എപ്പോഴാണ് വീഡിയോ സ്റ്റോപ്പാകേണ്ടത് എന്നതനുസരിച്ച് നേരത്തെ തന്നെ ഉപയോക്താക്കൾ ടൈമർ സെറ്റ് ചെയ്ത് വെക്കണം. പ്രീമിയം സബ്സ്ക്രൈബർമാരിലാണ് ഈ ഫീച്ചർ ആദ്യമായി പരീക്ഷിച്ചത്.

Related posts

ആലുവ കോടതിയിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച മുൻ ക്ലർക്കിന് 23 വർഷം കഠിന തടവ്

Aswathi Kottiyoor

കുചേല വേഷം കെട്ടുന്നതിനിടെ കലാകാരൻ വടക്കുംഞ്ചേരി വികെ ശേഖരൻ നിര്യാതനായി

Aswathi Kottiyoor

കണ്ണീരോർമ്മയായി അർജുൻ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

Aswathi Kottiyoor
WordPress Image Lightbox