27.5 C
Iritty, IN
October 20, 2024
  • Home
  • Uncategorized
  • 6 വയസുകാരൻ സുൽത്താന് വേണ്ടി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
Uncategorized

6 വയസുകാരൻ സുൽത്താന് വേണ്ടി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു


അടക്കാത്തോട്: പനി കൂടിയതിനെ തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയും ചെയ്യുന്ന കേളകം അടക്കാത്തോട് സ്വദേശി മല്ലിശ്ശേരി സിയാദിൻ്റെ 6 വയസായ മകൻ സുൽത്താൻ്റെ ചികിത്സക്കായ് അടക്കാത്തോട്ടിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

സെന്റ് ജോർജ് മലങ്കര കാത്തലിക്ക് ചർച്ച് വികാരി ഫാദർ വർഗീസ് ചെയർമാനും, രിഫാഇയ്യ ജുമാമസ്ജിദ് ഇമാം അബ്ദുൽ ഹമീദ് അഹ്സനി കൺവീനറും, കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ് രക്ഷാധികാരിയുമായി 23 അംഗ ചികിൽസാ സഹായ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഫിഫാ ഇയ്യ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി ത്വാഹ, സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ സെബിൻ ഐക്കരത്താഴത്ത് (വൈസ് ചെയർമാൻമാർ), നിസാമുദ്ധീൻ മാവുങ്കാൽ പുരയിടം, നാരായണൻ മണിയേലിൽ (ജോ: കൺവീനർമാർ), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി വാർഡ് മെമ്പർമാരായ തങ്കമ്മ മേലേക്കുറ്റ്, ഷാൻ്റി സജി, സിയാസ് യമാനി, കുഞ്ഞുമോൻ വി.കെ, ബഷീർ പി എസ്, അബ്ദുള്ള വി. എച്ച്, ഹസൻ കുട്ടി കെ.പി, സതീശൻ എന്നിവരും റഷീദ് ടി.വൈ, ഹനീഫ, ടിനീഷ്, ബിനീഷ്, അബ്ദുൽ അസീസ് എം, ലത്തീഫ് കെ.എൻ, താജുദ്ധീൻ എൻ.എ, അസീസ് എൽ.ഐ എന്നിവരടങ്ങിയതാണ് ജനകീയ ചികിൽസ കമ്മിറ്റി.

Related posts

ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; രാധികാ ശരത്കുമാർ സ്ഥാനാർത്ഥി

Aswathi Kottiyoor

അഡ്വ. ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി; മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

Aswathi Kottiyoor

ഓണ്‍ലൈന്‍ പെന്‍ഷന്‍ 14ന്*

Aswathi Kottiyoor
WordPress Image Lightbox