31.7 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • ജനം മുഖ്യമന്ത്രിയെ നികൃഷ്ടജീവിയായി കാണുന്നത് ചരിത്രത്തിൽ ആദ്യം, സിപിഎം- ബിജെപി പരസ്പരം കടപ്പെട്ടവർ: കെ സുധാകരൻ
Uncategorized

ജനം മുഖ്യമന്ത്രിയെ നികൃഷ്ടജീവിയായി കാണുന്നത് ചരിത്രത്തിൽ ആദ്യം, സിപിഎം- ബിജെപി പരസ്പരം കടപ്പെട്ടവർ: കെ സുധാകരൻ

കൽപ്പറ്റ: യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് 2019-ൽ കിട്ടിയ വിജയം വയനാട്ടിൽ ഇനിയും ആവർത്തിക്കണം. ഇന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

പിണറായിയുടെ മണ്ഡലത്തിൽ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. എനിക്ക് കിട്ടിയതിൽ സിപിഎം വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് – ബി ജെ പി ഡീൽ എന്ന് പറയാൻ സിപി എമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്.

പിണറായി ജയിലിൽ പോകാതിരിക്കുന്നത് ഇവര്‍ തമ്മിലുള്ള ധാരണ കാരണമാണ്. സി പി എമ്മിനും ബി ജെ പി ക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ സുരേന്ദന് സി പി എം സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട സരിനെതിരെയും സുധാകരൻ ആഞ്ഞടിച്ചു. സരിന് ബുദ്ധിയും വിവരവും ഉണ്ട്. പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്മേ പറയൂ. ജൻമദോഷമാണ് അതെന്നുമായിരുന്നു സുധാകരന്റെ വാക്കുകൾ.

Related posts

എന്താണ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ദിനം? അറിയേണ്ടതെല്ലാം

Aswathi Kottiyoor

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, തൃശൂർ നഗരം സുരക്ഷാ വലയത്തിൽ; കടകൾ തുറക്കരുതെന്ന് നിർദേശം

Aswathi Kottiyoor
WordPress Image Lightbox