26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കളക്ടർ ഉത്തരവാദിത്തം നിറവേറ്റിയില്ല, ദിവ്യക്കെതിരെ നടപടി വേണം;ഡിവൈഎഫ്ഐയെ തള്ളി പത്തനംതിട്ട ജില്ലാസെക്രട്ടറി
Uncategorized

കളക്ടർ ഉത്തരവാദിത്തം നിറവേറ്റിയില്ല, ദിവ്യക്കെതിരെ നടപടി വേണം;ഡിവൈഎഫ്ഐയെ തള്ളി പത്തനംതിട്ട ജില്ലാസെക്രട്ടറി

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർക്കെതിരെയും പിപി ദിവ്യക്കെതിരേയും വീണ്ടും രൂക്ഷ വിമർശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കളക്ടർ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് കെപി ഉദയഭാനു പറഞ്ഞു. സ്വകാര്യ യാത്രയയപ്പ് പരിപാടിയിൽ മാധ്യമങ്ങൾ പങ്കെടുക്കരുതായിരുന്നു. പാർട്ടി ജനതാൽപ്പര്യത്തിന് ഒപ്പമാണെന്നും പിപി ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്നും ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു.

പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാടും ഉദയഭാനു തള്ളി. പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു. അതേസമയം, പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ലെന്നാണ് പാർട്ടി തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ മാത്രമേ സംഘടനാ നടപടി ഉണ്ടാകൂവെന്നും നേതൃത്വം തീരുമാനിച്ചു.

Related posts

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി; അലറിക്കരഞ്ഞ് അഞ്ചുവയസ്സുകാരിയുടെ അമ്മ, രോഷത്തോടെ ജനം

Aswathi Kottiyoor

ബ്രസീല്‍ ലോക തോല്‍വി! ക്വാളിഫയറില്‍ ചരിത്രത്തിലാദ്യമായി ഹോം മൈതാനത്ത് തോറ്റു, റെക്കോര്‍ഡ് തൂക്കി അര്‍ജന്‍റീന

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ റെക്കോർഡ് പരിശോധന; 65,432 റെയ്ഡ്, പിഴ 4.05 കോടി! റെക്കോര്‍ഡ് വര്‍ധനയെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox