27.6 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • ജെസിബി വിട്ടു കിട്ടാൻ 50,000 വേണം; കൈക്കൂലി വാങ്ങുന്നതിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
Uncategorized

ജെസിബി വിട്ടു കിട്ടാൻ 50,000 വേണം; കൈക്കൂലി വാങ്ങുന്നതിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ


തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ. 50,000 രൂപ വാങ്ങുന്നതിനിടയിൽ തൃശൂർ വിജിലൻസ് ഡിവെഎസ്പി ഷിബുവിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്.

പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ടു ലഭിക്കാൻ 5 അര ലക്ഷം രൂപ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടു. തുടർന്ന് സിജോ വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. 50,000 രൂപ കൈകൂലിയുമായി വില്ലേജ് ഓഫീസിൽ എത്തി പണം നൽകുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

Related posts

സ്വകാര്യ ബസിനിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; പ്രതിയെ പിടികൂടി പൊലീസ്

Aswathi Kottiyoor

മോദിയുടെ സന്ദര്‍ശനം; യുഎഇയുമായി ഇന്ത്യ എട്ട് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

Aswathi Kottiyoor
WordPress Image Lightbox