24 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • ഇന്ത്യയിൽ സര്‍ക്കാർ മേഖലയില്‍ എയിംസിൽ മാത്രമുള്ള വിഭാഗം ഇനി എസ്എടിയിലും; ആരോഗ്യ രംഗത്ത് കേരളത്തിന്‍റെ കുതിപ്പ്
Uncategorized

ഇന്ത്യയിൽ സര്‍ക്കാർ മേഖലയില്‍ എയിംസിൽ മാത്രമുള്ള വിഭാഗം ഇനി എസ്എടിയിലും; ആരോഗ്യ രംഗത്ത് കേരളത്തിന്‍റെ കുതിപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിട്ടു. എസ് എ ടി ആശുപത്രിയുടേയും സിഡിസിയുടേയും സംയുക്ത സംരംഭമായാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. ഈ നൂതന ചികിത്സയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകളും വൈകല്യങ്ങളും കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനും ആരോഗ്യം ഉറപ്പ് വരുത്തുന്നതിനും നവജാത ശിശുക്കളുടെ മരണം കുറയ്ക്കുന്നതിനും സാധിക്കുന്നു. സ്വകാര്യ മേഖലയില്‍ വളരെയധികം ചിലവുള്ള ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് നല്‍കുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഈ വിഭാഗത്തിന് വളരെ പങ്കുവഹിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ എയിംസിന് ശേഷം രണ്ടാമതായാണ് എസ് എ ടി ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം സ്ഥാപിക്കുന്നത്. ഗര്‍ഭത്തിലുള്ള കുഞ്ഞിനെ ബാധിക്കുന്ന രോഗങ്ങളെയും അവസ്ഥകളെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഫീറ്റല്‍ മെഡിസിന്‍. ഒബ്സ്റ്റീട്രിഷ്യന്‍മാര്‍, പീഡിയാട്രിഷ്യന്‍മാര്‍, ജനിറ്റിക്സ് വിദഗ്ധര്‍, ഫീറ്റല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ഒരു മള്‍ട്ടിഡിസ്സിപ്ലിനറി ടീം ഉള്‍പ്പെടെയുള്ളവരാണ് ഈ വിഭാഗത്തിലുണ്ടാകുക.

Related posts

അലൈൻ ഷുഹൈബ് ആശുപത്രിയിൽ; അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതായി സൂചന

Aswathi Kottiyoor

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അങ്കമാലിയിലെ ബാർ ഹോട്ടലിൽ കുത്തിക്കൊലപ്പെടുത്തി

Aswathi Kottiyoor

ഡൽഹി വിമാനത്താവളത്തിൽ നിന്ന് 17 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി, കെനിയൻ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox