31.7 C
Iritty, IN
October 19, 2024
  • Home
  • Uncategorized
  • ചേലക്കര നിലനിർത്താൻ സിപിഎം: പ്രദീപിൻ്റെ പര്യടനം ഇന്ന് ദേശമംഗലം പഞ്ചായത്തിൽ നിന്ന് തുടങ്ങും
Uncategorized

ചേലക്കര നിലനിർത്താൻ സിപിഎം: പ്രദീപിൻ്റെ പര്യടനം ഇന്ന് ദേശമംഗലം പഞ്ചായത്തിൽ നിന്ന് തുടങ്ങും


തൃശ്ശൂ‍ർ: ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപിൻ്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉൾപ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വോട്ട് തേടുക. വികസനമാകും പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് പ്രദീപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ തന്നെ സംഘടനാ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ഇടത് ക്യാമ്പ്, സ്ഥാനാർത്ഥിയായി UR പ്രദീപ് കൂടി എത്തിയതോടെ പൂർണ്ണസജ്ജമായി. യു ആർ പ്രദീപിന്റെ വരവറിയിച്ച് ചേലക്കരയിൽ നടന്ന റോഡ് ഷോ ഇടതുമുന്നണി ശക്തി പ്രകടനമാക്കി മാറ്റി.

Related posts

അമ്പാത്തോട് ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, മികച്ച ജൈവ കർഷകനുള്ള ഫെയർ ട്രേഡ് അലയൻസ് കേരള അവാർഡ് നേടിയ ജോണി അതിർക്കുഴി, വയനാട് ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ 55Kg ജൂണിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഭിഷേക് ശിവരാജൻ എന്നിവരെ ആദരിച്ചു.

Aswathi Kottiyoor

കൺമുന്നിൽ പിഞ്ചുബാലനെ കടിച്ച് കീറി തെരുവുനായ കൂട്ടം, പരിഗണിക്കാതെ വഴിയാത്രക്കാരന്‍, 6 വയസുകാരന് ഗുരുതര പരിക്ക്

Aswathi Kottiyoor

മട്ടന്നൂരിൽ മഴക്കാലപൂർവ മെഗാ ശുചീകരണം നടന്നു 

Aswathi Kottiyoor
WordPress Image Lightbox