23 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ആനയോ പുലിയോ അല്ല, ഒരാഴ്ച്ചയായി നാട്ടുകാർക്ക് തലവേദന മലയണ്ണാൻ; മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്
Uncategorized

ആനയോ പുലിയോ അല്ല, ഒരാഴ്ച്ചയായി നാട്ടുകാർക്ക് തലവേദന മലയണ്ണാൻ; മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കൊല്ലം: കൊല്ലം ചോഴിയക്കോട് മലയണ്ണാന്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ചോഴിയക്കോട് മിൽപ്പാലം പണയിൽ വീട്ടിൽ അബിനാണ് പരിക്കേറ്റത്. വീടിന്റെ മുൻവശത്തെ പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് മലയാണ്ണാൻ ദേഹത്ത് ചാടിവീണത്. ഒരാഴ്ചയായി അക്രമകാരിയായ മലയാണ്ണാൻ പ്രദേശത്ത് ഭീതി പരത്തുകയാണ്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കുളത്തുപ്പുഴ വനം റേഞ്ച് അധികൃതർ സ്ഥലത്തെത്തി. മലയണ്ണാനെ ഉടൻ പിടികൂടുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

Related posts

എ.എ റഹീം എം.പിയുടെ അമ്മ നബീസ ബീവി അന്തരിച്ചു

Aswathi Kottiyoor

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; കാലിന് ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയില്‍

Aswathi Kottiyoor

ധൈര്യമായി വീട് പൂട്ടിപ്പോവാം, എല്ലാം സ്‌റ്റേഷനിൽ അറിയും; ആന്‍റി തെഫ്റ്റ് അലാറം പദ്ധതിയുമായി പൊന്നാനി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox