25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
Uncategorized

എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി


ഇന്നേ ദിവസം ഇതുവരെ അഞ്ച് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി എയര്‍ ഇന്ത്യ. സമൂഹമാധ്യമങ്ങളിലൂടെയാണ് സന്ദേശം ലഭിച്ചത്.
അഞ്ച് വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ ഇറങ്ങിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് മാത്രമല്ല രണ്ട് വിസ്താര വിമാനങ്ങള്‍ക്കും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഇന്ന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.

കേന്ദ്ര സര്‍ക്കാരും സിവില്‍ അതോറിറ്റികളും വിമാനങ്ങള്‍ക്കുള്ള ഭീഷണിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആലോചനകള്‍ നടത്തി വരികയാണ്. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. അന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കണം. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തണമെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ വ്യോമയാന ഗതാഗതത്തെ പ്രതിസന്ധിയില്‍ ആക്കുകയാണ് തുടര്‍ച്ചയായി ലഭിക്കുന്ന ഭീഷണി സന്ദേശങ്ങള്‍. അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയും എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട. ഭീഷണി സന്ദേശങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തി വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.

Related posts

റെയിൽവേ ഇത് അവസാനിപ്പിക്കണം, വഞ്ചിനാട്, ഇന്റര്‍സിറ്റി സമയക്രമത്തിൽ പരാതിയുമായി ഫ്രണ്ട്സ് ഓൺ റെയിൽസ്

Aswathi Kottiyoor

കടുവയുടെ മരണകാരണം മുള്ളൻ പന്നിയുടെ മുള്ളുകൾ ആന്തരിക അവയവത്തിൽ തറച്ചത് എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

Aswathi Kottiyoor

അഴീക്കോട് പൂതപ്പാറ മൈലാടത്തടത്ത വാടക ക്വാർട്ടേസിൽ ലഹരി വിൽപന നടത്തിയ പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox