30.2 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • 15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ
Uncategorized

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റിൽ


ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ(21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായി. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

കണ്ണൂർ ടൗൺ, വളപട്ടണം സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. കൊല്ലം ജില്ലയിലും പരാതിയുണ്ട്. പ്രതിയുടെ പക്കൽനിന്ന് രണ്ടു മൊബൈൽ ഫോണും നാലു സിം കാർഡും കണ്ടെടുത്തു. അമ്പലപ്പുഴ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും ഒളിവിൽപോയിരുന്നു.

ഇൻസ്പെക്ടർ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ കുമളിയിൽ നിന്നാണ് പിടിച്ചത്. പോക്സോ, ഐ ടി വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാളെ റിമാൻഡു ചെയ്തു. അമ്പലപ്പുഴ ഡിവൈ.എസ്.പി.കെ. എൻ. രാജേഷിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്. ഐ പ്രിൻസ് സത്പുത്രൻ, സീനിയർ സി.പി ഒമാരായ എം.കെ വിനിൽ, ജി വിഷ്ണു, വി ജോസഫ് ജോയി, ജി അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts

സുനാമി ഓർമ്മകൾക്ക് ഇന്ന് 19 വയസ്

Aswathi Kottiyoor

ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് സൈഡിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.

Aswathi Kottiyoor

പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം

Aswathi Kottiyoor
WordPress Image Lightbox