25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • തോട്ടിൽ തേങ്ങ ആണെന്ന് കരുതി നോക്കി, പക്ഷെ നെടുമങ്ങാട് റബ്ബർ തൊഴിലാളി കണ്ടത് നിറയെ ചില്ലറ തുട്ടുകൾ! അന്വേഷണം
Uncategorized

തോട്ടിൽ തേങ്ങ ആണെന്ന് കരുതി നോക്കി, പക്ഷെ നെടുമങ്ങാട് റബ്ബർ തൊഴിലാളി കണ്ടത് നിറയെ ചില്ലറ തുട്ടുകൾ! അന്വേഷണം


തിരുവനന്തപുരം: നെടുമങ്ങാട് താന്നിമൂട്ടിൽ ചില്ലറ തുട്ടുകളും നോട്ടുകളും തോട്ടിന്‍ കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. താന്നിമൂട് ചിറയിന്‍കോണത്ത് ബസ് സ്‌റ്റോപ്പിനടുത്ത് റോഡരുകിലെ ചിറയക്കു സമീപത്തെ തോട്ടിന്‍ കരയില്‍ ആണ് ചില്ലറ തുട്ടുകളും നോട്ടുകളും കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് പണം കണ്ടത്. സമീപവാസിയായ റബര്‍ ടാപ്പിംഗ് തൊഴിലാളി വിജയന്‍ തോട്ടില്‍ തേങ്ങ കിടക്കുന്നത് കണ്ട് എടുക്കാന്‍ പോയപ്പോഴായിരുന്നു കൂമ്പാരം കൂട്ടിയിട്ടിരുന്ന തുട്ടുകളും നോട്ടുകളും കണ്ടത്.

ഉടനെ അദ്ദേഹം നാട്ടുകാരെ അറിയിക്കുകയും അവർ നെടുമങ്ങാട് പൊലീസില്‍ വിവരം ധരിപ്പിക്കുകയും ചെയ്തു. പിന്നാലെ തന്നെ പൊലീസ് സ്ഥലത്തെത്തി തറയില്‍ കിടന്ന തുട്ടുകളും നോട്ടുകളും പ്ലാസ്റ്റിക് കവറുകളിലാക്കി കൊണ്ടുപോയി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളിൽ കാണിക്ക മോഷണം പതിവാണ്. കാണിക്ക മോഷ്ടിച്ച പണമാണോ ഇതെന്ന സംശയം പൊലീസിനുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Related posts

പൂക്കളും മധുരവും നല്‍കി പുതിയ കൂട്ടുകാരെ എതിരേറ്റ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍*

Aswathi Kottiyoor

ശരത് പവാര്‍ സ്ഥാനമൊഴിഞ്ഞു

കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ദുബായില്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox