20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കിലോക്ക് വില 100 രൂപ; മറിഞ്ഞത് 18 ടണ്‍ തക്കാളി കയറ്റിയ ട്രക്ക്, രാത്രി മുഴുവന്‍ കാവലിരുന്ന് പോലീസ്
Uncategorized

കിലോക്ക് വില 100 രൂപ; മറിഞ്ഞത് 18 ടണ്‍ തക്കാളി കയറ്റിയ ട്രക്ക്, രാത്രി മുഴുവന്‍ കാവലിരുന്ന് പോലീസ്


അതിവേഗ യാത്ര സാധ്യമാകുന്ന ദേശീയപാതകൾ ഇന്ന് ഇന്ത്യയിലെങ്ങുമുണ്ട്. അതിനാല്‍ തന്നെ റോഡ് അപകടങ്ങളും വര്‍ദ്ധിക്കുന്നു. ഉത്തര്‍പ്രദേശിലെ ലക്നോവിന് സമീപത്തെ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം അത്തരമൊരു അപകടം നടന്നപ്പോള്‍ പോലീസിന് പിടിപ്പത് പണിയായിരുന്നു. 18 ടണ്‍ തക്കാളിയുമായി പോയ ട്രക്കാണ് മറിഞ്ഞത്. നിലവില്‍ ഉത്തരേന്ത്യയില്‍ ഒരു കിലോ തക്കാളിക്ക് വില 100 രൂപയാണെന്നത് പോലീസിന്‍റെ ജോലി കഠിനമാക്കി.

റോഡുകളില്‍ വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങള്‍ കൂടി കണക്കിലെടുത്ത് യുപി പോലീസ് ട്രക്കിനും തക്കാളിക്കും നേരെ വെളുക്കുവോളം കാവലിരുന്നു. കാൺപൂരിന് സമീപം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഈ സമയം അതുവഴി സ്കൂട്ടർ ഓടിച്ച് പോവുകയായിരുന്ന സോണാൽ എന്ന സ്ത്രീയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍ നിന്നും ദില്ലിയിലേക്ക് തക്കാളി കൊണ്ട് പോവുകയായിരുന്ന ട്രക്കാണ് മറിഞ്ഞതെന്ന് ഡ്രൈവർ അര്‍ജ്ജുന്‍ പറഞ്ഞു.

രാത്രിയില്‍ റോഡിലുണ്ടായിരുന്ന പശുവിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നും അര്‍ജ്ജുന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കിലും ഡ്രൈവറുടെ സഹായിക്ക് നിസാര പരിക്കേറ്റു. അതേസമയം റോഡിന് സമീപത്ത് ഇത്രയേറെ തക്കാളി കിടക്കുന്നത് മോഷണത്തിന് കാരണമാകുമെന്നതിനാല്‍ യുപി പോലീസ് ഉടനെ തന്നെ സംഭവസ്ഥലത്ത് എത്തുകയും തക്കാളിക്ക് സംരക്ഷണം നല്‍കുകയുമായിരുന്നു. റോഡ് മുഴുവന്‍ ചിതറിക്കിടക്കുന്ന തക്കാളിക്ക് സുരക്ഷയൊരുക്കി നില്‍ക്കുന്ന പോലീസിന്‍റെ വീഡിയോകള്‍ സമൂഹ മാധ്യമത്തില്‍ വൈറലായതിന് പിന്നാലെ പോലീസ് നടപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ അഭിനന്ദനം ഏറ്റുവാങ്ങി.

Related posts

ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസ് മര്‍ദിച്ചു, ജോലിയും പോയി, മാനക്കേടുമായി, മാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

Aswathi Kottiyoor

ആരുമറിഞ്ഞില്ല, ഒന്നര ദിവസം മെഡി. കോളേജിലെ കേടായ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടന്നു! കണ്ടെത്തിയത് ഇന്ന് രാവിലെ

Aswathi Kottiyoor

ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

Aswathi Kottiyoor
WordPress Image Lightbox