27.9 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ഏഴ് സുപ്രധാന ഉപകരണങ്ങൾ, ഡിഫൻസ് ഇലക്ട്രോണിക്സ് മേഖലയിൽ ഏറ്റെടുത്ത ഒരു പദ്ധതി കൂടി പൂർത്തിയാക്കി കെൽട്രോൺ
Uncategorized

ഏഴ് സുപ്രധാന ഉപകരണങ്ങൾ, ഡിഫൻസ് ഇലക്ട്രോണിക്സ് മേഖലയിൽ ഏറ്റെടുത്ത ഒരു പദ്ധതി കൂടി പൂർത്തിയാക്കി കെൽട്രോൺ


തിരുവനന്തപുരം: ഡിഫൻസ് ഇലക്ട്രോണിക്സ് മേഖലയിൽ ഏറ്റെടുത്ത മറ്റൊരു പദ്ധതി കൂടി പൂർത്തിയാക്കി കെൽട്രോൺ. ഇന്ത്യൻ നാവികസേന കപ്പലുകളിലും അന്തർവാഹിനികളിലും ഉപയോഗിക്കുന്ന 7 പ്രധാന ഉപകരണങ്ങൾ എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ഡി ശേഷഗിരിക്ക് കൈമാറിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

സോണാർ പവർ ആംപ്ലിഫയർ, മാരീച് സോണാരറേ, ട്രാൻസ്ഡ്യൂസർ ഇലമെൻസ്, സബ്മറീൻ എക്കോ സൗണ്ടർ, സബ്മറൈൻ കാവിറ്റേഷൻ മീറ്റർ, സോണാർ ട്രാൻസ്മിറ്റർ സിസ്റ്റൻ, സബ്മറൈൻ ടോഡ് അറേ ആന്‍റ് ആക്റ്റീവ് നോയിസ് കാൻസെലേഷൻ സിസ്റ്റം എന്നീ സംവിധാനങ്ങളാണ് കൈമാറിയത്. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ്, നേവൽ ഫിസിക്കൽ & ഓഷ്യാനോഗ്രഫിക് ലെബോറട്ടറി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച ഓർഡറുകളാണ് കൈമാറിയത്.

കെൽട്രോൺ കൃത്യസമയം പാലിച്ച് മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിച്ചുനൽകുന്നതിനാൽ കൂടുതൽ ഓർഡറുകൾ പ്രതിരോധ മേഖലയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതേ മുന്നേറ്റം തുടർന്നുള്ള മാസങ്ങളിലും കെൽട്രോൺ കാഴ്ചവെക്കുകയാണെങ്കിൽ ഈ സാമ്പത്തിക വർഷം സമാനതകളില്ലാത്ത നേട്ടം കെൽട്രോൺ കൈവരിക്കാൻ പോകുകയാണെന്നും മന്ത്രി അറിയിച്ചു.

Related posts

മലപ്പുറത്ത് നിപ; പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്ന് മുതൽ,കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Aswathi Kottiyoor

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെ കൊന്നു

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം* *അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍*

Aswathi Kottiyoor
WordPress Image Lightbox