23 C
Iritty, IN
October 16, 2024
  • Home
  • Uncategorized
  • സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു
Uncategorized

സിഗ്നലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചു, കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറി കൈവരികൾ തകർന്നു

ചാരുംമൂട്: അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി കുരിശ്ശടിയുടെ കൈവരികൾ തകർന്നു. ചാരുംമൂട് ടൗണിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെ കുരിശ്ശടിയുടെ കൈവരികളാണ് തകർന്നത്. അർദ്ധ രാത്രിയോടെയായിരുന്നു സംഭവം.

സിഗ്നൽ പോയിന്‍റിൽ വച്ച് തമിഴ്നാട്ടിൽ നിന്ന് വന്ന ലോറിയും കൊല്ലം സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയും കാർ കുരിശ്ശടിയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിലാണ് കൈവരികൾ തകർന്നത്. കുരിശ്ശടിക്ക് കേടുപാടില്ല. സമീപത്തെ ഫുട്പാത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്. നൂറനാട് പൊലീസ് കേസെടുത്തു.

Related posts

ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാൻ സാധ്യത പരിശോധിച്ച് നാവികസേനയും; ട്രക്കിന്റെ സ്ഥാനം കണ്ടെത്താൻ ഐബോഡ് പരിശോധന

Aswathi Kottiyoor

അജാസ് ഖാന്റെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി

Aswathi Kottiyoor

കാറുകളുടെ ഡോറിൽ ഇരുന്ന് യാത്ര റോഡിൽ ഗതാഗത തടസം’, ഫറൂഖ് കോളേജിലെ ഓണാഘോഷം അതിരുവിട്ടു, കേസ്

Aswathi Kottiyoor
WordPress Image Lightbox