25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • നവീൻ ബാബുവിന്റെ മരണം; കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും; മൃതദേഹം ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും
Uncategorized

നവീൻ ബാബുവിന്റെ മരണം; കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും; മൃതദേഹം ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട് .

എഡിഎം കെ. നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കും.മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിന് അടുത്ത ദിവസം നവീൻ ബാബുവിനെ വീട്ടിൽ‌ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ പിപി ദിവ്യക്കെതിരെ വൻ പ്രതിഷേധം ആണ് ഉയർന്നത്.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ ജ്വലനം – 20 23 സഹവാസ ക്യാമ്പ് സമാപിച്ചു.

Aswathi Kottiyoor

ഭരണച്ചെലവ് ചുരുക്കി, ലാഭിച്ചത് 18,685 കോടി; വരവിൽ പിടിച്ചു, നില മെച്ചപ്പെടുത്തി സർക്കാർ

ആട് ഫാം തുടങ്ങുന്നതിനെടുത്ത വീട്, 14 ചെറിയ കുപ്പികളിലായി മണ്ണിൽ കുഴിച്ചിട്ട ‘രഹസ്യം’; പുറത്തെടുത്ത് എക്സൈസ്

Aswathi Kottiyoor
WordPress Image Lightbox