26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് രൂക്ഷമായ കടൽക്ഷോഭം, നിരവധി വീടുകളിൽ വെള്ളം കയറി, തീരപ്രദേശത്ത് ജാഗ്രതാ നിർദേശം, പ്രതിഷേധം
Uncategorized

സംസ്ഥാനത്ത് രൂക്ഷമായ കടൽക്ഷോഭം, നിരവധി വീടുകളിൽ വെള്ളം കയറി, തീരപ്രദേശത്ത് ജാഗ്രതാ നിർദേശം, പ്രതിഷേധം


തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, മലപ്പുറത്തെയും കണ്ണൂരിലെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ആലപ്പുഴ തൃക്കുന്നപ്പുഴയിലും അമ്പലപ്പുഴയിലും രൂക്ഷമായ കടൽക്ഷോഭമാണുണ്ടായത്. തൃക്കുന്നപ്പുഴയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. 12-ാം വാർഡിൽ ചേലക്കാട് ജംഗ്ഷന് സമീപം ആണ് സ്ത്രീകൾ അടക്കമുള്ളവർ റോഡ് ഉപരോധിച്ചത്. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതിനാൽ വലിയ മണൽ കൂന രൂപപ്പെട്ടു. കടൽക്ഷോഭത്തെ തുടർന്ന് കടൽവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യമെന്ന് നാട്ടുകാർ പറയുന്നു. അമ്പലപ്പുഴയിൽ കോമന ,പുറക്കാട് കരൂർ, വളഞ്ഞ വഴി, നീർക്കുന്നം,വണ്ടാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ശക്തമായത്. 50 ലധികം വീടുകളിൽ വെള്ളം കയറി. കടൽ ക്ഷോഭം ശക്തമായ ഈ പ്രദേശങ്ങളിലൊന്നും കടൽഭിത്തിയില്ലാത്തതാണ് ദുരിതം വർധിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. കടൽ ഭിത്തി സ്ഥാപിക്കാത്തത്തിനെതിരെ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Related posts

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടി മകൻ.*

Aswathi Kottiyoor

എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി, 2010 ൽ രജിസ്റ്റ‍ര്‍ ചെയ്ത കേസിലെ വിധി ഉച്ചയ്ക്ക് ശേഷം

Aswathi Kottiyoor

‘കചടതപ’സെൻ്റ് ജോൺസിലെ വായനാവാരാചരണത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox