24.1 C
Iritty, IN
October 16, 2024
  • Home
  • Uncategorized
  • പ്രൊജക്ട് അനന്ത, വരുന്നൂ 1500 കോടിയുടെ വമ്പൻ പദ്ധതി, മൂന്ന് വർഷത്തിനകം തിരുവനന്തപുരം വിമാനത്താവളം പൊളിയാകും!
Uncategorized

പ്രൊജക്ട് അനന്ത, വരുന്നൂ 1500 കോടിയുടെ വമ്പൻ പദ്ധതി, മൂന്ന് വർഷത്തിനകം തിരുവനന്തപുരം വിമാനത്താവളം പൊളിയാകും!


തിരുവനന്തപുരം: വ​മ്പ​ന്‍ വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം. മൂ​ന്നു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വിമാനത്താവളത്തിൽ 1500 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും രൂ​പ​രേ​ഖ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞുവെന്നും അദാനി എയർപോർട്ട് ​ഹോൾഡിങ് ​ഗ്രൂപ് ഡയറക്ടർ ജീത് അദാനി അറിയിച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന വി​മാ​ന​ത്താ​വ​ള വി​ക​സ​ന കോ​ണ്‍ക്ലേ​വി​ലാ​ണ് അ​ദാ​നി ഗ്രൂ​പ് രൂ​പ​രേ​ഖ​യു​ടെ പ്ര​ഖ്യാ​പ​നമുണ്ടായത്. പ​ദ്ധ​തി ‘പ്രോ​ജ​ക്ട് അ​ന​ന്ത’ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ക.

ചാ​ക്ക​യി​ലെ നി​ല​വി​ലെ ര​ണ്ടാം ടെ​ര്‍മി​ന​ലി​നോ​ടു​ചേ​ര്‍ന്നാ​ണ് പു​തി​യ ടെ​ര്‍മി​ന​ല്‍ നി​ര്‍മി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക ടെ​ര്‍മി​ന​ല്‍ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളു​ടെ വാ​സ്തു​മാ​തൃ​ക​ക​ളെ അ​നു​ക​രി​ച്ചാ​ണ് നി​ര്‍മി​ക്കു​ക​. 1,65,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വിസ്തൃതിയിൽ പ്ര​തി​വ​ര്‍ഷം 12 മി​ല്യ​ന്‍ യാ​ത്ര​ക്കാ​രെ ഉ​ള്‍ക്കാ​ള്ളാ​ന്‍ ക​ഴി​യു​ന്ന മ​ള്‍ട്ടി ലെ​വ​ല്‍ ഇ​ന്‍റി​ഗ്രേ​റ്റ​ഡ് ടെ​ര്‍മി​ന​ലാ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ഹോ​ട്ട​ല്‍, ഫു​ഡ് കോ​ര്‍ട്ട്, പ​ർ​ച്ചേ​സി​ങ് ഏ​രി​യ, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ബ്ലോക്ക് എന്നിവ ഉൾപ്പെടും. നി​ര്‍മാ​ണ​ത്തി​ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ചു​. നി​ല​വി​ലെ ടെ​ര്‍മി​ന​ലി​ന്റെ പ​ണി പൂ​ര്‍ത്തി​യാ​യ​ശേ​ഷം ശം​ഖും​മു​ഖ​ത്തു​ള്ള ആ​ഭ്യ​ന്ത​ര ടെ​ര്‍മി​ന​ലി​ന്റെ ന​വീ​ക​ര​ണ​വും നടക്കും. വികസനത്തോടെ 1.2 യാത്രക്കാരെ കൈകാര്യം ചെയ്യാം. 2027ൽ പദ്ധതി പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും.

Related posts

ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ’; മോദിയുടെ ഡിഗ്രി വിവാദത്തില്‍ ശരദ് പവാര്‍

Aswathi Kottiyoor

പൊലീസിനെ കബളിപ്പിച്ച് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞത് 3 മാസം; ഒടുവില്‍ അറസ്റ്റ്

Aswathi Kottiyoor

തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, ആദ്യ റൌണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

Aswathi Kottiyoor
WordPress Image Lightbox