24.1 C
Iritty, IN
October 16, 2024
  • Home
  • Uncategorized
  • വീണ്ടും റെക്കോർഡിട്ട് സ്വർണവില; കണ്ണുതള്ളി ഉപഭോക്താക്കൾ
Uncategorized

വീണ്ടും റെക്കോർഡിട്ട് സ്വർണവില; കണ്ണുതള്ളി ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് 360 രൂപ വർധിച്ച് സ്വർണവില ചരിത്രത്തിൽ ആദ്യമായി 57000 കടന്നു. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 5,7120 രൂപയാണ്.

അന്താരാഷ്ട്ര വില 2700 ഡോളർ കടന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നത്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്ന് 84.04 ആണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു.സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണനിക്ഷേപം കൂടുന്നതാണ് വില ഉയരാനുള്ള കാരണങ്ങൾ.

റെക്കോർഡ് വിലയിൽ എത്തിയതോടെ ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും, എച്ച് യു ഐഡി ചാർജുകളും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62000 രൂപ നൽകേണ്ടി വരും.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 45 രൂപ ഉയർന്നു. ഇന്നത്തെ വില 7140 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5900 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Related posts

ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

Aswathi Kottiyoor

ഹയര്‍സെക്കന്‍ഡറി പരീക്ഷ വെള്ളിയാഴ്ച്ച ആരംഭിക്കും

Aswathi Kottiyoor

കോവിഡ് : രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍

Aswathi Kottiyoor
WordPress Image Lightbox