23 C
Iritty, IN
October 17, 2024
  • Home
  • Uncategorized
  • ‘സ്വർണത്തിന് പകരം തങ്കക്കട്ടി നൽകാം’; മോഹന വാ​ഗ്ദാനത്തിൽ വീണു, നഷ്ടമായത് 2.73 കോടി രൂപ, ഒടുവിൽ പ്രതി വലയിൽ
Uncategorized

‘സ്വർണത്തിന് പകരം തങ്കക്കട്ടി നൽകാം’; മോഹന വാ​ഗ്ദാനത്തിൽ വീണു, നഷ്ടമായത് 2.73 കോടി രൂപ, ഒടുവിൽ പ്രതി വലയിൽ


തൃശൂർ: അമ്മാടം സ്വദേശിയിൽ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി പകരം തങ്കക്കട്ടി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ കൂടി പിടിയിലായി. കൊരട്ടി ചെറുവാളൂർ സ്വദേശി തെക്കുംത്തല വീട്ടിൽ ജിക്സണെയാണ് (47) തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സ്വർണാഭരണങ്ങൾക്ക് തുല്യമായ തങ്കക്കട്ടി 15 ദിവസത്തിനുള്ളിൽ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊത്തം 27341491 രൂപയുടെ സ്വ‍ർണാഭരണങ്ങളാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ രണ്ട് ദിവസങ്ങളിലായി പ്രതികൾ വാങ്ങിയത്.

എന്നാൽ പണമോ സ്വർണാഭരണങ്ങളോ തങ്കകട്ടികളോ തിരികെ കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത്. തുടർന്ന് മെയ് മാസത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ സുജിത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് തുടരന്വേഷണം തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോയുടെ ഉത്തരവു പ്രകാരം കൈമാറി.

Related posts

ഇന്ത്യൻ എംബസിയിൽ ‘പ്രവാസി പരിചയ്’ മഹോത്സവത്തിന് തുടക്കം

Aswathi Kottiyoor

മുഴുവന്‍ വിവിപാറ്റും പരിശോധിക്കണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രിംകോടതി

Aswathi Kottiyoor

ബൈക്കിലെത്തി കണ്ണിൽ മുളകുപൊടിയെറിഞ്ഞു സാറേ, 18 ലക്ഷം കൊണ്ടോയി; എല്ലാം വീട്ടമ്മയുടെ കഥ, പൊളിച്ച് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox