26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഹര്‍മ്മന്‍ പൊരുതിയിട്ടും ഒമ്പത് റണ്‍സ് അകലെ ഇന്ത്യന്‍ വനിതകള്‍ വീണു; സെമി സാധ്യത മങ്ങി
Uncategorized

ഹര്‍മ്മന്‍ പൊരുതിയിട്ടും ഒമ്പത് റണ്‍സ് അകലെ ഇന്ത്യന്‍ വനിതകള്‍ വീണു; സെമി സാധ്യത മങ്ങി

വെറും ഒമ്പത് റണ്‍സുകള്‍ക്ക് അകലെ പ്രതീക്ഷകള്‍ കൈവിടേണ്ടി വന്ന മത്സരം. വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് തോല്‍വി. മത്സരം വിജയിച്ച് എട്ടുപോയിന്റുമായി ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റേന്തിയ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റും നഷ്ടപ്പെടുത്തി 142 റണ്‍സ് മാത്രമാണ് എടുക്കാനായുള്ളു. ഈ പരാജയത്തോടെ ഇന്ത്യക്ക് സെമി പ്രവേശനത്തിനായി ന്യൂസിലന്‍ഡ്-പാകിസ്താന്‍ മത്സരഫലം കാത്തിരിക്കേണ്ടതുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യില്‍ നിലവില്‍ രണ്ടാമതാണ്.

Related posts

*മുസ്‌ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി*

Aswathi Kottiyoor

‘ജയിലറി’ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍

Aswathi Kottiyoor

അര്‍ജുനായി നെഞ്ചിടിപ്പോടെ നാട്; ദൗത്യം നിർണായക ഘട്ടത്തിൽ, ഐബോഡ് പരിശോധന തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox