മാലാ പാര്‍വതിയെ കുടുക്കാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന് ശ്രമം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍ പെട്ടു, തട്ടിപ്പാണ് എന്ന് ഒടുവില്‍ തിരിച്ചറിഞ്ഞതോടെയാണ് താരം പണംപോകാതെ രക്ഷപ്പട്ടത്.
നിങ്ങളുടെ ബാങ്കുകള്‍ ഏതൊക്കെ എന്നും ചോദിച്ചു അവര്‍. 72 മണിക്കൂര്‍ താൻ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു അവര്‍. ഫോണ്‍ അവര്‍ ഹോള്‍ഡ് ചെയ്യുകയായിരുന്നു. അന്നേരം ഗൂഗിളില്‍ താൻ അവരെ കുറിച്ച് തെരഞ്ഞു. കാരണം ഐഡിയില്‍ അശോക സ്‍തംഭമില്ലായിരുന്നു. അത് ട്രാപ്പാണെന്ന് പറയുന്നുണ്ടായിരുന്നു മാനേജറും. പ്രകാശ് കുമാര്‍ ഗുണ്ടുവിന്റെ പേരില്‍ ഒരു ട്വീറ്റ് വായിച്ചിട്ടുണ്ടായിരുന്നു നേരത്തെ ഞാൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്ക് ഫോണ്‍ കൊടുത്തു. അപ്പോള്‍ അവര്‍ കട്ട് ചെയ്‍തു. അവര്‍ പണം ചോദിച്ചിട്ടില്ല എന്നോട്. അവര്‍ പിന്നീട് തന്നെ വിളിച്ചിട്ടില്ലി. പണം നഷ്‍ടപ്പെട്ടിട്ടില്ല. പക്ഷേ പണം ആര്‍ക്കെങ്കിലും നഷ്‍ടപ്പെട്ടിട്ടുണ്ടാകില്ലേ. ഇതിന് പരാതിപ്പെടാൻ ഒരു പ്രതിവിധിയില്ല. അതാണ് കഷ്‍ടം.