കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് 2022- 24 വാർഷിക പദ്ധതി സ്ത്രീപദവി പഠനം റിപ്പോർട്ട് പ്രകാശനം നടന്നു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ മംഗലത്ത് അധ്യക്ഷത വഹിക്കുകയും പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർ ജാൻസി മാത്യു സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ചു സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻറി തോമസ്, പേരാവൂർ ശിശു വികസന പദ്ധതി ഓഫീസർ വിജി തങ്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ സുരഭി റിജോ, സുനി ജസ്റ്റിൻ, സിഡിഎസ് ചെയർപേഴ്സൺ സനില അനിൽ, ഐസിഡിഎസ് സൂപ്പർവൈസർ ലിനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.