23.6 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ ‘പോര്’ തുടങ്ങും, ഇത് നാടകമെന്ന് സതീശന്‍
Uncategorized

എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ ‘പോര്’ തുടങ്ങും, ഇത് നാടകമെന്ന് സതീശന്‍

തൃശ്ശൂര്‍: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ പോര് തുടങ്ങും. എല്ലാകാര്യത്തിലും സർക്കാർ പ്രതിരോധത്തിലാവുമ്പോൾ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്നതാണ്.
പറയാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനത്തിന്‍റെ മാളത്തിൽ ഒളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അറിയാതെയാണ് ഹിന്ദു ഇന്‍റർവ്യൂവിൽ എഴുതി ചേർത്തതെങ്കിൽ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിന് പിന്നില്‍ സംഘപരിവാർ അജണ്ടയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടാക്കിയതാണ് ദേശീയ മാധ്യമങ്ങൾക്കുള്ള പ്രസ്താവനയും ഹിന്ദുവിന് നൽകിയ കൂട്ടിച്ചേർക്കലും.കേരളത്തിലെ പോലീസ് അടിമ കൂട്ടമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related posts

മുൻ ഐ.എ.എസ് ഉദ്യോ​ഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം അട്ടിമറിക്കപ്പെടുന്നു

Aswathi Kottiyoor

കോഴിക്കോട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ നവീകരണ പ്രവൃത്തി പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 10 പാലങ്ങള്‍, 122 കള്‍വര്‍ട്ടുകള്‍, 25.5 കി.മീ നീളത്തില്‍ അരികുചാല്‍ നിര്‍മ്മാണം, 3793 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, വിവിധ ജംഗ്ഷനുകളുടെ നവീകരണം, 56 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ബസ് ബേകള്‍ എന്നിങ്ങനെ ആധുനിക നിലവാരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

Aswathi Kottiyoor
WordPress Image Lightbox