23 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • 10 ലക്ഷം രൂപക്ക് വേണ്ടി കൊലപാതകം, 11 വ‍ർഷം വനമേഖലയിൽ ‘പിടികിട്ടാപ്പുള്ളി’യായി കഴിഞ്ഞു; ഒടുവിൽ പിടിവീണു
Uncategorized

10 ലക്ഷം രൂപക്ക് വേണ്ടി കൊലപാതകം, 11 വ‍ർഷം വനമേഖലയിൽ ‘പിടികിട്ടാപ്പുള്ളി’യായി കഴിഞ്ഞു; ഒടുവിൽ പിടിവീണു


ദില്ലി: കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതിയെ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വനമേഖലയിൽ നിന്ന് ദില്ലി പൊലീസ് പിടികൂടി. 2013 ൽ ദില്ലിയെ ഞെട്ടിച്ച കൊലപാതകം നടത്തിയ ശേഷം മുങ്ങിയ ഇയാൾ ഇത്രയും കാലം ജാർഖണ്ഡിലെ വനമേഖലയിലായിരുന്നു ഒളിവിൽ കഴിഞ്ഞത്. ദില്ലി തിലക് നഗറിലെ ക്വട്ടേഷൻ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന അൻപതുകാരൻ രാജു ബൻസാരിയാണ് ഒടുവിൽ ദില്ലി പൊലീസിന്‍റെ വലയിലായത്.

പത്തുലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ദില്ലി തിലക് നഗർ സ്വദേശിയെയാണ് രാജു ബൻസാരിയും സംഘവും 2013 ൽ കൊലപ്പെടുത്തിയത്. കേസിൽ പിടിയിലായ ആറ് പേരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഒളിവിൽ പോയ രാജു ബൻസാരിയെ കണ്ടെത്താൻ ഇത്രയും കാലം പൊലീസിന് സാധിച്ചിരുന്നില്ല. ജാർഖണ്ഡിലെ വനമേഖലയിൽ ഇയാളുണ്ടെന്ന് ദില്ലി പൊലീസ് നേരത്തെ മനസിലാക്കിയിരുന്നു. എന്നാൽ പേരടക്കം മാറ്റി മാറ്റി ഇയാൾ വിവിധയിടങ്ങളിലേക്ക് ഒളിവ് ജീവിതം മാറ്റിക്കൊണ്ടിരുന്നത് വെല്ലുവിളിയായി.

2014 ൽ രാജു ബൻസാരിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും മെച്ചമൊന്നുമുണ്ടായില്ല. ജാർഖണ്ഡിലെയും ഛത്തീസ്ഗഡിലെയും വനമേഖലകളിൽ മാറി മാറി ഇയാൾ താമസിക്കാൻ തുടങ്ങിയതോടെ അന്വേഷണവും നീണ്ടു. പതിനൊന്ന് വർഷമായി തുടരുന്ന അന്വേഷണത്തിന് ഒടുവിൽ ദില്ലി ക്രൈം ബ്രാഞ്ചിന്‍റെ വലയിൽ രാജു ബൻസാരി കുടുങ്ങുകയായിരുന്നു.

Related posts

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം, ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് വിഡി സതീശൻ

Aswathi Kottiyoor

ഒഴിവുകളിൽ നിയമനം നടത്തുന്നില്ല; പുഷ് അപ് എടുത്ത് സിവിൽ പൊലീസ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

Aswathi Kottiyoor

സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു; സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് തിരിച്ചു നൽകും

Aswathi Kottiyoor
WordPress Image Lightbox