23 C
Iritty, IN
October 12, 2024
  • Home
  • Uncategorized
  • കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ, സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്
Uncategorized

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ, സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ്


കൊച്ചി: സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നുവെന്ന സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ യാഥാർഥ്യമാകുന്നുവെന്നാണ് മന്ത്രി വിവരിച്ചത്. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞെന്നും ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണെന്നും രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.

സ്വകാര്യവ്യവസായ പാർക്കുകൾ എന്ന സങ്കൽപം കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുതന്നെ ഇത്തരമൊരു നയം ആവിഷ്കരിച്ചിരുന്നുവെങ്കിലും സാങ്കേതികമായ ചില പ്രശ്നങ്ങൾ കാരണം പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു എന്ന് മാത്രമല്ല പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായവും ഉറപ്പ് നൽകി.

30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വളരെ പെട്ടെന്നുതന്നെ പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകുകയാണ്. പ്രതീക്ഷിക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്തു തന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം – 2022 പദ്ധതിക്ക് കീഴിൽ സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. ഈ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

Related posts

ഒരു മാസത്തിനിടെ ജീവനൊടുക്കിയത് രണ്ട് വിദ്യാർത്ഥികൾ; ഗുവാഹത്തി ഐഐടിയിൽ വിദ്യാർത്ഥി സമരം, ഡീൻ രാജിവച്ചു

Aswathi Kottiyoor

ശബ്ദരേഖയും ഡയറിയും തെളിവ്, 50 ദിവസമായിട്ടും നീതിയില്ല; അനീഷ്യയുടെ മരണം, രാപ്പകൽ സമരവുമായി സ്ത്രീ കൂട്ടായ്മ

Aswathi Kottiyoor

അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ച സംഭവം; പ്രതി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aswathi Kottiyoor
WordPress Image Lightbox