27 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം
Uncategorized

പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം

നെടുംപൊയിൽ: പേര്യ ചുരം റോഡ് പുനർനിർമ്മാണ പദ്ധതി പ്രദേശത്ത് മോഷണം. റോഡ് നിർമ്മാണ സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയതായി പരാതി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ബാവലി- തലശ്ശേരി അന്തർ സംസ്ഥാനപാതയിൽ പേര്യ ചുരത്തിൽ നാലാം വളവിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിച്ചിൽ ഉണ്ടാവുകയും വലിയ പാറക്കല്ലുകൾ ഇടിഞ്ഞു വീണതിനെ തുടർന്ന് നിർമ്മാണത്തിനായി സ്ഥാപിച്ച കമ്പിക്കെട്ട് തലയിൽ വീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് റോഡ് പുനർനിർമാണം തടസ്സപ്പെട്ടിരുന്നു. ഇതോടെ തൊഴിലാളികൾ ഉൾപ്പെടെ പ്രദേശത്തു നിന്നും മടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രദേശത്ത് മോഷണം നടന്നത്. ജനറേറ്റർ, ലൈറ്റ്, മറ്റ് നിർമ്മാണ ഉപകരണങ്ങൾ എന്നിവയാണ് മോഷണം പോയത്.

Related posts

നവ കേരള സദസിന്റെ ഭാഗമായി ഇരിട്ടിയിൽ വാഹന നിയന്ത്രണം

Aswathi Kottiyoor

‘ജലജീവന്‍ മിഷന്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും’; കേന്ദ്രസര്‍ക്കാറിന് പിന്നാലെ സംസ്ഥാനം 285 കോടി അനുവദിച്ചു

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ സന്ദർശനം; താമരശ്ശേരി ചുരത്തിൽ നാളെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണമില്ല, വിശദാംശങ്ങൾ ഇങ്ങനെ…

Aswathi Kottiyoor
WordPress Image Lightbox