27 C
Iritty, IN
October 11, 2024
  • Home
  • Uncategorized
  • ഹേമ കമ്മിറ്റി; അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പൊലീസ്
Uncategorized

ഹേമ കമ്മിറ്റി; അതിജീവിതമാർക്ക് പരാതി അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പൊലീസ്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ ഇ മെയിൽ വിലാസവും ഫോൺ നമ്പറും പ്രസിദ്ധീകരിച്ച് കേരള പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഫോൺ നമ്പറും ഇ മെയിൽ ഐഡിയുമാണ് പരാതി അറിയിക്കാൻ നൽകിയിരിക്കുന്നത്. ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിൽ അറിയിക്കാൻ ഉണ്ടെങ്കിൽ അത് അതീവരഹസ്യമായി കൈകാര്യം ചെയ്യാനാണ് ഇപ്പോൾ ഈ ഒരു സംവിധാനം മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഹേമകമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയശേഷം അതിജീവിതമാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടിരുന്നു ഇത് മുൻനിർത്തിയാണ് പൊലീസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇമെയിൽ വഴി പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും ഡോക്യൂമെന്റസുകളും അയക്കാൻ കഴിയും. നിയമസഭയിലടക്കം ഹേമകമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന സാഹചര്യത്തിലാണ് കേരളപൊലീസിന്റെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള ഈ നീക്കം.

Related posts

വണ്ടിപ്പെരിയാര്‍ പെൺകുട്ടിയുടെ മാതാപിതാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കും; വീടും പരിസരവും നിരീക്ഷിക്കുമെന്ന് എസ്പി

Aswathi Kottiyoor

സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നൽകി,പലർക്കും കാഴ്ചവെച്ചു,മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

Aswathi Kottiyoor

ഭീതിപടര്‍ത്തി വീണ്ടും കോവിഡ്; ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് ‘എരിസ്’ വകഭേദം –

Aswathi Kottiyoor
WordPress Image Lightbox