വിവിധ എസ്റ്റേറ്റുകളില്‍ ഇപ്പോഴും കാട്ടാനകള്‍ ഇറങ്ങി ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയുണ്ട്. പ്രദേശവാസികള്‍ വിവരമറിയിച്ചതോടെ വനപാലകരെത്തി പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തി. എന്നാല്‍ വീണ്ടും കാട്ടാനകള്‍ തിരികെയെത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ദിവസം കഴിയുന്തോറും മൂന്നാറിലെ എസ്റ്റേറ്റ് മേഖലകളില്‍ കാട്ടാനകളുടെ ശല്യം വര്‍ധിച്ച് വരുന്നത് തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
- Home
- Uncategorized
- കുരിശുപള്ളിയുടെ ചില്ലുകൾ തകർത്തു, ജീപ്പ് കുത്തിമറിച്ചു; മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി