23.8 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ സാമൂഹിക ആഘാത പഠനം പൂർത്തീകരിച്ചു
Uncategorized

കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ സാമൂഹിക ആഘാത പഠനം പൂർത്തീകരിച്ചു


മട്ടന്നൂർ- മാനന്തവാടി എയർപോർട്ട് റോഡ് അലൈൻമെന്റുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ പൂർത്തീകരിച്ചു. നിലവിൽ മാലൂർ പഞ്ചായത്തിലാണ് ആഘാത പഠനം നടക്കുന്നത്. ഇനി പഠനം പൂർത്തിയാക്കാൻ ബാക്കിയുള്ളത് മട്ടന്നൂർ മുൻസിപ്പാലിറ്റി മാത്രമാണെന്നും ഇത് വരും ദിവസങ്ങളിൽ ആരംഭിക്കും എന്നും വി കെ കൺസൾട്ടൻസി അറിയിച്ചു. കണിച്ചാർ ടൗണിലെ സാമൂഹിക ആഘാത പഠനം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗവുമായി ചർച്ച നടത്തുകയും തുടർനടപടികൾ പരിശോധിച്ചതിനുശേഷം അറിയിക്കുകയും ചെയ്യും എന്നും വികെ കൺസൾട്ടൻസി ചെയർമാൻ വി കെ ബാലൻ പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന് മൂന്നുമാസമാണ് സമയം നൽകിയിരിക്കുന്നത്.3 മാസത്തിനുള്ളിൽ അവസാനിച്ചില്ലെങ്കിൽ ഒരു മാസം കൂടെ നീട്ടി കിട്ടാൻ സർക്കാരിന് അപേക്ഷ നൽകും. പഠനം പൂർത്തിയായതിനു ശേഷം കരട് റിപ്പോർട്ട് സമർപ്പിക്കും. തുടർന്നാണ് പഞ്ചായത്തുകളിൽ പബ്ലിക് ഹീയറിംഗ് നടത്തുകയെന്നും സാമൂഹിക ആഘാത പഠനം കുടുംബശ്രീകളെ ഏൽപ്പിച്ചു എന്നത് തെറ്റായ പ്രചരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എൈ എ യൂണിറ്റിൻ്റെ നതൃത്വത്തിൽ ആണ് വിവര ശേഖരണം നടക്കുന്നത്.

Related posts

താമരശ്ശേരി പരപ്പൻപൊയിൽ വീടുകയറി ആക്രമണം; 2 പേർ അറസ്റ്റിൽ

Aswathi Kottiyoor

സ്വാതന്ത്ര്യദിനാഘോഷം; രാഹുലിന്റെ സീറ്റ് പിന്‍നിരയില്‍, അപമാനിച്ചെന്ന് ആക്ഷേപം

Aswathi Kottiyoor

എറണാകുളം ജില്ലയിൽ ശക്തമായ മഴ; ഇടപ്പള്ളിയിൽ ഉൾപ്പെടെ വെള്ളക്കെട്ട്

Aswathi Kottiyoor
WordPress Image Lightbox