27.3 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • വനം വകുപ്പ് ഓഫീസിൽ കസേര കളി; സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ അതിക്രമിച്ചെത്തി കസേരയിൽ കയറിയിരുന്നു
Uncategorized

വനം വകുപ്പ് ഓഫീസിൽ കസേര കളി; സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ അതിക്രമിച്ചെത്തി കസേരയിൽ കയറിയിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസിൽ നാടകീയ രംഗങ്ങള്‍. സസ്പെന്‍ഷനിലായിരുന്ന റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാര്‍ പരുത്തിപ്പള്ളി ഓഫീസിലെത്തി റെയ്ഞ്ച് ഓഫീസറുടെ കസേരയിൽ അതിക്രമിച്ച് കയറി ഇരിക്കുകയായിരുന്നു. നിലവിലെ റെയ്ഞ്ച് ഓഫീസർ ശ്രീജുവിൻ്റെ ബോർഡും വലിച്ചെറിഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സസ്പെൻഷൻ പിൻവലിച്ചുവെങ്കിലും ഇതേ സ്ഥലത്ത് നിയമനം നൽകിയില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. സംഭവത്തില്‍ വനം വകുപ്പ് പൊലീസിൽ കേസ് നൽകി. ഇതോടെ സുധീഷ് കുമാറിനെതിരെ വീണ്ടും നടപടിയുണ്ടാകും. നിരവധി ആരോപണങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ്.

Related posts

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

Aswathi Kottiyoor

അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox