31.7 C
Iritty, IN
October 9, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ
Uncategorized

തിരുവനന്തപുരത്ത് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ


തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സായാഹ്നാ ഗാർഡൻ റെസ്റ്റോറന്റിൽ രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ സംഘടിപ്പിച്ച് കെ.ടി.ഡി.സി. പാലക്കാട് ജില്ലയിലെ എലപ്പുള്ളിക്ക് അടുത്തുള്ള രാമശ്ശേരി ഗ്രാമത്തിലെ പരമ്പരാഗതമായ ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി.

ഒക്ടോബർ 10 മുതൽ 14 വരെയാണ് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് നടക്കുന്നത്. സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ. കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് പരിപാടിയിൽ പങ്കെടുത്തു.

രാമശ്ശേരി ഇഡ്ഡലിക്കൊപ്പം ചോക്കലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ചക്കരപ്പൊങ്കൽ, നെയ്യ് കേസരി തുടങ്ങിയ വിഭവങ്ങളും ഫെസ്റ്റിൽ ഉണ്ടാകും. പാഴ്സലായും വിഭവങ്ങൾ വാങ്ങാം. കൂടാതെ ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി കാളവണ്ടി യാത്രയും ഒരുക്കിയിട്ടുണ്ട്.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം – 0471- 2318990/ 9400008770.

Related posts

വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസ്: ക്വട്ടേഷൻ സംഘം പിടിയിൽ

Aswathi Kottiyoor

എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം; പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല, രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി

Aswathi Kottiyoor

ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറില്‍ ശസ്ത്രക്രിയ; ലോകത്ത് ഇതാദ്യം

WordPress Image Lightbox