27.4 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • ജയിൽ മാറ്റിയതിൽ വൈരാഗ്യം; ജാമ്യത്തിലിറങ്ങി ജയിൽ സൂപ്രണ്ടിനെ ആക്രമിച്ചു, മുൻ തടവുകാരൻ പിടിയിൽ
Uncategorized

ജയിൽ മാറ്റിയതിൽ വൈരാഗ്യം; ജാമ്യത്തിലിറങ്ങി ജയിൽ സൂപ്രണ്ടിനെ ആക്രമിച്ചു, മുൻ തടവുകാരൻ പിടിയിൽ


പത്തനംതിട്ട: ജയിൽ ഉദ്യോഗസ്ഥനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾ സത്താറിന്‍റെ കോന്നിയിലെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. റിമാൻഡ് തടവുകാരനായിരിക്കെ ജയിൽ മാറ്റിയതിലെ വിരോധത്തിലായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം സൂപ്രണ്ടിനെ തേടി വന്നത്. ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ജാമ്യത്തിൽ വിട്ടു.

Related posts

ഒരേ ഒരാഴ്ച, അതിനുള്ളിൽ പ്രതികളെ കുടുക്കി, ഇതു താൻ ഡാ കേരള പൊലീസ്; 20 ലക്ഷം രൂപ കവർന്ന യുവാക്കൾ പിടിയിൽ

Aswathi Kottiyoor

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ തിരഞ്ഞവരും ഡൌൺലോഡ് ചെയ്തവരും പെട്ടു, 16 കേസ്, ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

അബദ്ധത്തിൽ ക്രഷറിലെ വാട്ടർ ടാങ്കിൽ വീണു; മട്ടന്നൂരിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox