27.4 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • യുദ്ധക്കളമായി തലസ്ഥാനം; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം, ഫിറോസും രാഹുലും അറസ്റ്റിൽ, ലാത്തി വീശി പൊലീസ്
Uncategorized

യുദ്ധക്കളമായി തലസ്ഥാനം; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം, ഫിറോസും രാഹുലും അറസ്റ്റിൽ, ലാത്തി വീശി പൊലീസ്


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. പ്രവർത്തകരെ തുരത്താൻ പൊലീസ് തുടരെ തുടരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കടുത്തതോട പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്ത നീക്കിയത്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പൊലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പിണറായി വിജയനെ കാവി ഭൂതമെന്ന് പി കെ ഫിറോസ് വിമര്‍ശിച്ചു. പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിഷേധം കടുത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് റൗണ്ട് ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രവർത്തകരെ തുരത്താൻ തുടരെ തുടരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

Related posts

വേദന വന്ന് ആശുപത്രിയിലേക്ക് മാറ്റും മുമ്പ് യുവതി പ്രസവിച്ചു, അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് ആംബുലൻസ്

Aswathi Kottiyoor

മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയുടെ മരണം പ്രത്യേകസംഘം അന്വേഷിക്കും

Aswathi Kottiyoor

സാവിയുടെ മനസ്സു മാറി; ബാഴ്സയുടെ പരിശീലകനായി ഇതിഹാസ താരം തുടരും

Aswathi Kottiyoor
WordPress Image Lightbox