23.1 C
Iritty, IN
October 8, 2024
  • Home
  • Uncategorized
  • പരിപാടി കാണാൻ ഒഴിഞ്ഞ കസേരയിലിരുന്നു, പൊലീസിനെ ഉപയോഗിച്ച് സംഘാടകർ മർദ്ദിച്ച ദളിത് യുവാവ് മരിച്ച നിലയിൽ
Uncategorized

പരിപാടി കാണാൻ ഒഴിഞ്ഞ കസേരയിലിരുന്നു, പൊലീസിനെ ഉപയോഗിച്ച് സംഘാടകർ മർദ്ദിച്ച ദളിത് യുവാവ് മരിച്ച നിലയിൽ


ആഗ്ര: പൊതുപരിപാടിക്കിടെ കസേരയിൽ ഇരുന്നതിന് മർദ്ദനമേറ്റതിന് പിന്നാലെ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സലേംപൂർ വിവിയിലാണ് 48കാരനായ രമേഷ് എന്ന ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അടുത്ത ഗ്രാമത്തിൽ രാമലീല കാണാനായി പോയ യുവാവ് ഒരു ഒഴിഞ്ഞ കസേരയിൽ ഇരുന്നിരുന്നു.

ദളിത് യുവാവ് കസേരയിൽ ഇരുന്നതിൽ പ്രകോപിതരായ പരിപാടിയുടെ സംഘാടകർ പൊലീസുകാരെ ഉപയോഗിച്ച് ഇയാളെ മർദ്ദിക്കുകയും പരിപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അസഭ്യ വർഷത്തോട് കൂടിയുള്ള ക്രൂര മർദ്ദനമേറ്റ് തിരികെ എത്തിയ യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഇയാളുടെ ഭാര്യ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. മറ്റുള്ളവരുടെ മുന്നിലിട്ട് മർദ്ദിച്ചതിന് പിന്നാലെ അപമാനം മൂലമാണ് ഭർത്താവ് കടുംകൈ സ്വീകരിച്ചതെന്നാണ് ഇയാളുടെ ഭാര്യ രാംരതി പരാതിപ്പെടുന്നത്.

ഇയാളുടെ കുടുംബാംഗങ്ങളും ദളിത് അവകാശ പ്രവർത്തകരും സംഭവത്തിൽ നീതി വേണമെന്ന് ആശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. വലിയ രീതിയിലുള്ള പ്രതിഷേധത്തിന് പിന്നാലെ യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനും സംഭവത്തിൽ അന്വേഷണം നടത്താനും മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

ഗാര്‍ഹിക പീഡനം സഹിക്കാനായില്ല, സഹോദരങ്ങളെ കൂട്ടുപിടിച്ച് യുവതി ഭര്‍ത്താവിനെ കൊന്നു

Aswathi Kottiyoor

സിദ്ധാർത്ഥന്‍റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, സർവകലാശാല മുൻ വിസി ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ്

Aswathi Kottiyoor

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം, ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox