• Home
  • Uncategorized
  • കോന്നിയിലെ റബ്ബർ തോട്ടത്തിൽ പടുതാക്കുളം, ആരും സംശയിക്കില്ല! പരിശോധിച്ചപ്പോൾ 520 ലിറ്റർ കോട; കേസെടുത്ത് എക്സൈസ്
Uncategorized

കോന്നിയിലെ റബ്ബർ തോട്ടത്തിൽ പടുതാക്കുളം, ആരും സംശയിക്കില്ല! പരിശോധിച്ചപ്പോൾ 520 ലിറ്റർ കോട; കേസെടുത്ത് എക്സൈസ്


കോന്നി: പത്തനംതിട്ട കോന്നിയിൽ റബ്ബർ തോട്ടത്തിൽ നിന്നും ചാരായ നിർമ്മാണത്തിനായി തയാറാക്കി വച്ചിരുന്ന 520 ലിറ്റർ കോട എക്സൈസ് കണ്ടെടുത്തു. കന്നാസുകളിലും പടുതാക്കുളത്തിലുമായാണ് ഇത്രയും കോട സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് കോന്നി എക്സൈസ് റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും ചേർന്നാണ് കോട പിടിച്ചെടുത്തത്.

സംഭവത്തിൽ ഒരാളെയും ഇതുവരെ പിടികൂടിയിട്ടില്ല. കേസെടുത്ത എക്സൈസ് പ്രതികളെപ്പറ്റിയുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു ഫിലിപ്പ്, പ്രിവന്‍റീവ് ഓഫീസർമാരായ എ.അനിൽകുമാർ, ഡി.അജയകുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ഷെഹിൻ, മുഹമ്മദ് തഹസീൻ, എസ്.ഷഫീക്ക് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

കഴിഞ്ഞ മാസം കോന്നി കുമ്പഴ എസ്റ്റേറ്റിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിലും വാറ്റും കോടയും പിടികൂടിയിരുന്നു. 198 ലിറ്റർ കോടയും ചാരായവുമാണ് അന്ന് പിടിച്ചെടുത്തത്. എസ്റ്റേറ്റ് മാനേജരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. മാനേജരുടെ ക്വാട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ പറമ്പിൽ കുഴിച്ചിട്ടിരുന്ന കോടയും എട്ട് ലിറ്റർ ചാരായവും പിടികൂടുകയായിരുന്നു.

Related posts

മാമ്പഴം ചോദിച്ച് 2 യുവാക്കൾ വീട്ടിലെത്തി; ഒറ്റയ്ക്കു താമസിക്കുന്ന ഗൃഹനാഥയുടെ 8 പവൻ കവർന്നു

Aswathi Kottiyoor

നീണ്ട ഇടവേള കഴിഞ്ഞ് ഐഎസ്ആ‌ർഒ വീണ്ടുമെത്തുന്നു, സുപ്രധാന ദൗത്യം; സ്വാതന്ത്ര്യദിനത്തിൽ വിക്ഷേപണം

Aswathi Kottiyoor

കെഎസ്ഇബി ജീവനക്കാർക്ക് കനത്ത തിരിച്ചടി; ക്ഷാമബത്ത നല്‍കില്ലെന്ന് ബോർഡ്, കാരണം സാമ്പത്തിക പ്രതിസന്ധി

Aswathi Kottiyoor
WordPress Image Lightbox